തനിച്ച്
എനിയ്ക്കൊന്നു ചിരിയ്ക്കണം.......
ആര്ത്തു ചിരിയ്ക്കണം.....
ജീവിതപ്പെരുവഴിയില്‍ ഒറ്റയ്ക്കായവളുടെ
നിസ്സഹായതയില്‍ നിന്നുടലെടുത്ത ചിരി
വേദനകളുടെ നനവുറഞ്ഞ മിഴികളില്‍
ശൂന്യത കുത്തിത്തിരുകി
മുഖത്ത് പൈശാചിക ഭാവം നിറച്ചു
അട്ടഹസിച്ചു പൊട്ടിച്ചിരിയ്ക്കണം
അങ്ങനെ തോന്നിയപ്പോഴാണോ
മങ്ങിയ മഞ്ഞച്ചായം പൂശിയ മുറിയിലെ
ഇരുമ്പഴികള്ക്ക്യ പിന്നില്‍ അവരെന്റെ
മിഴികളെ തളച്ചിട്ടത്...????
എന്റെള സ്വപ്നങ്ങളെ തടവിലിട്ടത്
കദനത്തിന്റെ കണ്ണീര്‍ കവിളുകളില്‍
ഉപ്പായുറഞ്ഞ നാളുകളില്‍
മനസ്സിലാരോ പറഞ്ഞിരുന്നോ..
കണ്ണുനീരിന്റെ തോരാപെയ്ത്തിനക്കരെ
ചിരിയുടെ പെരുമഴക്കാലം
കാത്തിരിയ്ക്കുന്നു എന്ന്.....??
അനസ്യൂതമായ കാത്തിരുപ്പിനൊടുവില്‍
ഇനിയും വരാത്ത ചിരിമഴയെ
മനസ്സുകൊണ്ടാവാഹിചെടുത്തു..
മാറോടു ചേര്‍ത്ത്..ചിരിച്ചു ചിരിച്ചു..
കരഞ്ഞു കരഞ്ഞു...
സ്നേഹത്തിനും,സ്വപ്നങ്ങള്ക്കും
പ്രതീക്ഷകള്ക്കും ...നിരാശകള്‍ക്കും
പരാതികള്ക്കും ..പരിഭവങ്ങള്ക്കും
ഒരിയ്ക്കലും എത്തിച്ചേരാന്‍ കഴിയാത്ത
ബോധതലം വിട്ടു..മറ്റെവിടെയോ...
ഞാന്‍ ഞാന്‍.. മാത്രം തനിയെ...
തനിച്ച്
എനിയ്ക്കൊന്നു ചിരിയ്ക്കണം.......
ആര്ത്തു ചിരിയ്ക്കണം.....
ജീവിതപ്പെരുവഴിയില്‍ ഒറ്റയ്ക്കായവളുടെ
നിസ്സഹായതയില്‍ നിന്നുടലെടുത്ത ചിരി
വേദനകളുടെ നനവുറഞ്ഞ മിഴികളില്‍
ശൂന്യത കുത്തിത്തിരുകി
മുഖത്ത് പൈശാചിക ഭാവം നിറച്ചു
അട്ടഹസിച്ചു പൊട്ടിച്ചിരിയ്ക്കണം
അങ്ങനെ തോന്നിയപ്പോഴാണോ
മങ്ങിയ മഞ്ഞച്ചായം പൂശിയ മുറിയിലെ
ഇരുമ്പഴികള്ക്ക്യ പിന്നില്‍ അവരെന്റെ
മിഴികളെ തളച്ചിട്ടത്...????
എന്റെള സ്വപ്നങ്ങളെ തടവിലിട്ടത്
കദനത്തിന്റെ കണ്ണീര്‍ കവിളുകളില്‍
ഉപ്പായുറഞ്ഞ നാളുകളില്‍
മനസ്സിലാരോ പറഞ്ഞിരുന്നോ..
കണ്ണുനീരിന്റെ തോരാപെയ്ത്തിനക്കരെ
ചിരിയുടെ പെരുമഴക്കാലം
കാത്തിരിയ്ക്കുന്നു എന്ന്.....??
അനസ്യൂതമായ കാത്തിരുപ്പിനൊടുവില്‍
ഇനിയും വരാത്ത ചിരിമഴയെ
മനസ്സുകൊണ്ടാവാഹിചെടുത്തു..
മാറോടു ചേര്‍ത്ത്..ചിരിച്ചു ചിരിച്ചു..
കരഞ്ഞു കരഞ്ഞു...
സ്നേഹത്തിനും,സ്വപ്നങ്ങള്ക്കും
പ്രതീക്ഷകള്ക്കും ...നിരാശകള്‍ക്കും
പരാതികള്ക്കും ..പരിഭവങ്ങള്ക്കും
ഒരിയ്ക്കലും എത്തിച്ചേരാന്‍ കഴിയാത്ത
ബോധതലം വിട്ടു..മറ്റെവിടെയോ...
ഞാന്‍ ഞാന്‍.. മാത്രം തനിയെ...
ഷീജാ അനില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ