കദനങ്ങള്‍ ചിറകറ്റ ശലഭങ്ങളായി നിന്‍
ഹൃദയമാം കൂട്ടില്‍ പിടഞ്ഞടിയ്ക്കെ
ഹൃദയമാം കൂട്ടില്‍ പിടഞ്ഞടിയ്ക്കെ
പറയുവാനാവാത്ത മൊഴികള്‍ നിന്നധരത്തില്‍
പറയുവാനാവാത്ത മൊഴികള്‍ നിന്നധരത്തില്‍
വിറയാര്‍ന്നു മെല്ലെ വിതുമ്പി നില്‍പ്പൂ
വിറയാര്‍ന്നു മെല്ലെ വിതുമ്പി നില്‍പ്പൂ
പുഴയിറമ്പില്‍ നിന്ന പൂമരചോട്ടില്‍ നാം
പുഴയിറമ്പില്‍ നിന്ന പൂമരചോട്ടില്‍ നാം
പ്രണയം പകര്‍ന്നിട്ട നാളിലൊന്നില്‍
പ്രണയം പകര്‍ന്നിട്ട നാളിലൊന്നില്‍
മഴവില്ല് വിരിയും നിന്‍ മിഴി തന്നിലുലയു
ന്ന
മഴവില്ല് വിരിയും നിന്‍ മിഴി തന്നിലുലയു
സ്നേഹ നാളം മങ്ങി മാഞ്ഞു പോകെ
ചിതകത്തിയമരുന്നു ഹൃദയത്തില്‍ നിന്ന് നി
ന്‍
ചിതകത്തിയമരുന്നു ഹൃദയത്തില്‍ നിന്ന് നി
വ്രണിത മോഹങ്ങള്‍ തന്‍ ചിറകൊച്ചയകലുന്നു
മിഴിയടയ്ക്കാതെന്റെ നിനവുകളില്‍ മാത്രമായ്
മിഴിയടയ്ക്കാതെന്റെ നിനവുകളില്‍ മാത്രമായ്
നിറയുന്നു നീയിനി എന്നെയ്ക്കുമായ്
നിറയുന്നു നീയിനി എന്നെയ്ക്കുമായ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ