വിലാപം
കാട് കത്തിയെരിഞ്ഞ കനലുകള്‍
നെഞ്ചിനുള്ളില്‍ അണയാതെ കിടന്നിരുന്നു
കൂടും കൂട്ടും നഷ്ടപ്പെട്ട പക്ഷി മൃഗാദികളുടെ
കാട്ടു ജീവന വിലാപങ്ങള്‍ കരളില്‍ കാട്ടു തീമഴയാകുന്നു
കറുപ്പിനെതിരെപോരാടി കൊലചെയ്യപ്പെട്ടവരുടെ
ചിതകളില്‍ നിന്ന് പൊട്ടിച്ചിതറിയ അസ്ഥികള്‍
വയറിനുള്ളില്‍ വിഭ്രാന്തിവേരുകളായി
പടര്‍ന്നു നിറയുന്നുണ്ട്
മഴമേഘങ്ങള്‍ വിത്തെറിയാത്ത ഗര്‍ഭാശയം
വരണ്ടുണങ്ങി അതി താപത്താലുരുകി
ഒരു സ്ഫോടനത്തിനു തക്കം പാര്‍ത്തു കിടക്കുന്നുണ്ട്
തുടര്‍ക്കഥയാക്കിയ യുദ്ധമുഖങ്ങളില്‍ നിന്ന് പുറപ്പെടുന്ന
പകപ്പുകയും കബന്ധങ്ങളും
കാഴ്ചകളെ മൂടിക്കളഞ്ഞിരിയ്ക്കുന്നു
പുരോഗമനാശയങ്ങള്‍ കുത്തിനിറച്ച
ആധുനിക മനുഷ്യന്റെ പാദ താഡനമേറ്റ്
ഹൃദയം പൊടിഞ്ഞു മരണത്തിലേക്ക് ഒഴുകുമ്പോഴും
മിഴികളില്‍ ഒരിറ്റു കണ്ണീരോടെ വിതുമ്പുന്ന ചുണ്ടുകളില്‍
പ്രാര്‍ഥനയോടെ ..ഇനിയും തിരുത്തപ്പെടാത്ത
മനുഷ്യന് വേണ്ടി നിസ്സഹായതയോടെ.. ഞാന്‍...???

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ