കൃഷ്ണനോട്
ഹൃദയ ശ്രീകോവിലില്‍
നിന്നെ പ്രതിഷ്ടിച്ചു
വിറകൊള്ളൂമധരത്തില്‍
നിന്‍ നാമമുരുവിട്ടു
കനിവിന്റെ ഒരു കുഞ്ഞു
കനിതേടി അവിടുത്തെ
തിരുമുന്നിലായ് തപം ചെയ്‌വൂ
കൃഷ്ണാ ..തിരുമുന്നിലായ് തപം ചെയ്‌വൂ
മന്ത്രങ്ങളുതിരുമ്പോള്‍
മണിനാദമുയരുമ്പോള്‍
നിറദീപ നാളങ്ങള്‍
ചെറുകാറ്റിലുലയുമ്പോള്‍
മിഴിനീ തുറക്കണേ
കരുണയോടെന്നെയും
മാറോടു ചേര്‍ക്കണേ ദേവാ കൃഷ്ണാ
മാറോടു ചേര്‍ക്കണേ നാഥാ
അധരത്തില്‍ വിരിയുന്ന
തിരുനാമ കീര്‍ത്തനങ്ങള്‍
ഹൃദയം സ്ഫുടം ചെയ്തെടുക്കാന്‍
കഴിവുള്ളതാക്കണേ
ഭക്തിയും സ്നേഹവും
മനതാരില്‍നിറയണേ ദേവാ കൃഷ്ണാ
മനസ്സില്‍ നിറയണേ നാഥാ
ഷീജാ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ