വേര്‍പാട്
മഴയിലേയ്ക്ക് തുറന്ന ജനാല തന്‍
അഴികളില്‍ മുഖം ചേര്‍ത്ത് വെച്ചിന്നു ഞാന്‍
ഹൃദയ സ്പന്ദനം നേര്‍ത്തു തുടങ്ങുമെന്‍
മരണമിന്നു കിനാവ് കാണുന്നുവോ ?
പ്രണയമിന്നെന്റെ കരളുരുക്കിയോ ?
കനവിലെല്ലാം കരിനിഴല്‍ പൂശിയോ ?
മരണം ഓര്മയ്ക്ക് മറവി നല്‍കുമോ ?
പ്രണയ സ്വപ്നങ്ങള്‍ ഇല്ലാതെയാക്കുമോ ?
മധുരമാമെന്‍ തരളമോഹങ്ങള്‍ നിന്‍
മൊഴി പടര്‍ത്തി തഴുകി തണുത്തോരാ
പഴയ നാളിന്റെ ഓര്മ പുതുക്കി ഞാന്‍
വിട പറയുന്നു നിന്നോട് മാത്രമായ്
വിധിയോരുക്കിയ വേര്പാടിനോട് ഞാന്‍
വ്യധകളില്ലാതടുക്കുന്നുവെങ്കിലു ം......?
കനവുറഞ്ഞ നിന്‍ മിഴികളില്‍ വിങ്ങിടും
പ്രണയമെന്നെ തിരികെ വിളിയ്ക്കുമോ ...?
ചിറകരിഞ്ഞോരാ ശലഭമോന്നെന്റെ
ഹൃദയ വീഥിയില്‍ വഴി മുടക്കുമോ
ഇവിടുപേക്ഷിച്ചു പോകയോ ഞാനിനി
വ്രണിതമാമെന്‍ ഹൃദന്ത സ്വപ്നങ്ങളെ .....?
വേര്‍പാട്
മഴയിലേയ്ക്ക് തുറന്ന ജനാല തന്‍
അഴികളില്‍ മുഖം ചേര്‍ത്ത് വെച്ചിന്നു ഞാന്‍
ഹൃദയ സ്പന്ദനം നേര്‍ത്തു തുടങ്ങുമെന്‍
മരണമിന്നു കിനാവ് കാണുന്നുവോ ?
പ്രണയമിന്നെന്റെ കരളുരുക്കിയോ ?
കനവിലെല്ലാം കരിനിഴല്‍ പൂശിയോ ?
മരണം ഓര്മയ്ക്ക് മറവി നല്‍കുമോ ?
പ്രണയ സ്വപ്നങ്ങള്‍ ഇല്ലാതെയാക്കുമോ ?
മധുരമാമെന്‍ തരളമോഹങ്ങള്‍ നിന്‍
മൊഴി പടര്‍ത്തി തഴുകി തണുത്തോരാ
പഴയ നാളിന്റെ ഓര്മ പുതുക്കി ഞാന്‍
വിട പറയുന്നു നിന്നോട് മാത്രമായ്
വിധിയോരുക്കിയ വേര്പാടിനോട് ഞാന്‍
വ്യധകളില്ലാതടുക്കുന്നുവെങ്കിലു
കനവുറഞ്ഞ നിന്‍ മിഴികളില്‍ വിങ്ങിടും
പ്രണയമെന്നെ തിരികെ വിളിയ്ക്കുമോ ...?
ചിറകരിഞ്ഞോരാ ശലഭമോന്നെന്റെ
ഹൃദയ വീഥിയില്‍ വഴി മുടക്കുമോ
ഇവിടുപേക്ഷിച്ചു പോകയോ ഞാനിനി
വ്രണിതമാമെന്‍ ഹൃദന്ത സ്വപ്നങ്ങളെ .....?
ഷീജാ അനില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ