2013 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

കുറ്റബോധം 


കുറ്റബോധം

ആളുകള്‍ കൂട്ടമായ്‌ നില്ക്കു ന്നിടത്തെയ്ക്ക്
വേദനിയ്ക്കുന്ന ശരീരവുമായി ഞാന്‍
കടന്നു ചെന്നു ..
അവിടെ ഉമ്മറതിണ്ണയില്‍
കാല്‍വിരലുകള്‍ കൂട്ടിക്കെട്ടി
മൂക്കില്‍ വെളുത്ത പഞ്ഞിതുണ്ടുകള്‍
തിരുകി വെച്ച്
അവള്‍ ഉറങ്ങി കിടപ്പുണ്ടായിരുന്നു
പാതി മാത്രം അടഞ്ഞ കണ്പോളകള്ക്കു ള്ളില്‍
ഇന്നലെയും ഞങ്ങള്‍ പങ്കു വെച്ച
സ്വപ്നത്തിന്റെ ബാക്കി
ചുണ്ടിന്‍ കോണുകളില്‍ ആരെയെല്ലാമോ
പറ്റിച്ചേ എന്ന ഭാവം
അവളുടെ ഉദരത്തില്‍ കണ്ണുകള്‍
തറയ്ക്കുംപോള്‍ ഞാന്‍ ഒന്ന് നടുങ്ങി
ഉദരത്തിനുള്ളില്‍ ഇന്നലെ പിരിയാന്‍ നേരം
ഞാന്‍ തള്ളിപറഞ്ഞ അവഗണിച്ച
മറ്റാരുടെതെങ്കിലും ആവും എന്ന് പറഞ്ഞ
ആ കുരുന്നു ഭ്രൂണം ഇനിയും മരിയ്ക്കാതെ....
തുടിച്ചു കൊണ്ടെയിരിയ്ക്കുന്നു..........?
ഭയം എന്റെ കണ്ണുകള്‍ തുറുപ്പിയ്ക്കുന്നു
അമര്ന്നു ഞെരുങ്ങിയൊരു കരച്ചില്‍
ശ്വാസനാളത്തില്‍ കുരുങ്ങി കിടന്നു
ആശ്രയത്തിനായി പരതുമ്പോള്‍ അതാ അവള്‍
പുതച്ചു കിടന്ന വെള്ളവസ്ത്രതോടെ
ആള്ക്കൂ ട്ടത്തിനിടയിലൂടെ എന്റെ നേര്ക്ക്്‌
എന്റെ തൊട്ടടുത്ത്‌ എന്നെ ഇറുകെ പുണര്ന്നു
അവള്‍ പൊട്ടി പൊട്ടി ചിരിയ്ക്കുന്നു
അതെ അവള്‍ അറിഞ്ഞിരിയ്ക്കുന്നു
കുറ്റബോധത്തിന്റെ കാരിരുമ്പാണികള്‍
തറച്ച ഹൃദയവുമായി ഞാന്‍
ചൂളം കുത്തി പാഞ്ഞു പോയ
തീവണ്ടിയ്ക്ക് താഴെ അരഞ്ഞരഞ്ഞില്ലാതെയായത്
അവിടെയിപ്പോള്‍
പച്ചോലയിട്ട് മറച്ച എന്റെ കബന്ധതിനു
കാവലുണ്ട് റയില്‍വേ പോലീസ് ...... 
 
                               ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ