അമ്മ
ഞാനെത്തുമ്പോള്‍
അമ്മ ഉറങ്ങികഴിഞ്ഞിരുന്നു
കണ്കോണുകളില്‍ കാത്തിട്ടും
കാണാന്‍ കഴിയാതിരുന്നതിന്റെ
വ്യധയോര്മിപ്പിയ്ക്കുവാന്‍
ഒരിറ്റു കണ്ണീര്‍ ബാക്കി വെച്ച്,
കുളിരാര്ന്ന സ്നേഹാധിക്യത്തിന്‍
നനുത്ത ചിറകടിയൊച്ചയാല്‍
ചുണ്ടുകള്‍ വിതുമ്പി വിറയ്ക്കാതെ,
പൂപ്പുഞ്ചിരിയുടെ നിറവസന്തങ്ങള്‍
ഒരിയ്ക്കല്‍ കൂടി എനിയ്ക്കായ് വിടര്ത്താതെ,
അമ്മ മടങ്ങിയിരിയ്ക്കുന്നു
കൈവെള്ളയിലേക്കിറ്റു വീണ
കണ്ണീര്തുള്ളികളില്‍ അമ്മയ്ക്ക് നല്കി്യ
വാഗ്ദാനങ്ങള്‍ കളിയാക്കി ചിരിയ്ക്കുന്നു
അടുത്ത അവധിയ്ക്ക് കൂടുതല്‍ ദിവസ്സം......
ചിതയിലമര്‍ന്ന ചാമ്പലോരെണ്ണം
കാറ്റില്‍ പറന്നു കാതോരം പറയുന്നു
സാരംല്ല ....അമ്മയ്ക്കറിയില്ലേ ..???
അമ്മ ഉറങ്ങികഴിഞ്ഞിരുന്നു
കണ്കോണുകളില്‍ കാത്തിട്ടും
കാണാന്‍ കഴിയാതിരുന്നതിന്റെ
വ്യധയോര്മിപ്പിയ്ക്കുവാന്‍
ഒരിറ്റു കണ്ണീര്‍ ബാക്കി വെച്ച്,
കുളിരാര്ന്ന സ്നേഹാധിക്യത്തിന്‍
നനുത്ത ചിറകടിയൊച്ചയാല്‍
ചുണ്ടുകള്‍ വിതുമ്പി വിറയ്ക്കാതെ,
പൂപ്പുഞ്ചിരിയുടെ നിറവസന്തങ്ങള്‍
ഒരിയ്ക്കല്‍ കൂടി എനിയ്ക്കായ് വിടര്ത്താതെ,
അമ്മ മടങ്ങിയിരിയ്ക്കുന്നു
കൈവെള്ളയിലേക്കിറ്റു വീണ
കണ്ണീര്തുള്ളികളില്‍ അമ്മയ്ക്ക് നല്കി്യ
വാഗ്ദാനങ്ങള്‍ കളിയാക്കി ചിരിയ്ക്കുന്നു
അടുത്ത അവധിയ്ക്ക് കൂടുതല്‍ ദിവസ്സം......
ചിതയിലമര്‍ന്ന ചാമ്പലോരെണ്ണം
കാറ്റില്‍ പറന്നു കാതോരം പറയുന്നു
സാരംല്ല ....അമ്മയ്ക്കറിയില്ലേ ..???
ഷീജാ അനില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ